റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക-ജോയിന്റ് കൗണ്‍സില്‍തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വമുറപ്പാക്കാന്‍ റെയില്‍വെ ആവശ്യമായ അടിയന്തര നടപടികളെടുക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യാത്രാ സംവിധാനമായ റെയില്‍വെയില്‍ നിര്‍ഭയമായി യാത്ര ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ല. സാമൂഹിക വിരുദ്ധന്മാരുടെ താവളങ്ങള്‍ ആയി റെയില്‍വെ സ്റ്റേഷനുകളും ട്രെയിനുകളും മാറുന്നു എന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട റെയില്‍വെ അധികാരികള്‍ ഇക്കാര്യത്തില്‍ പ്രതിഷേധാര്‍ഹമായ നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യാത്രക്കാര്‍ക്ക് സുരക്ഷിതത്വം […]

