സ്വതന്ത്ര അധികാരത്തോട് കൂടി പതിച്ച് നൽകുന്ന ഭൂമി ഉപയോഗിക്കാനുള്ള ഉദ്ദേശശുദ്ധി യോടെ നിർമ്മിക്കപ്പെട്ട 1960ലെ പട്ടയ നിയമത്തിലെ ചട്ടങ്ങളിൽ അന്നത്തെ സാമൂഹ്യ ആവശ്യമെന്ന നിലയിൽ വീടിനും കൃഷിയും വേണ്ടി എന്ന് എഴുതിയെങ്കിലും മറ്റൊന്നും നിർമ്മിക്കാൻ പാടില്ല എന്ന് ഒരു സ്ഥലത്തും വിവക്ഷയില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ നിയമത്തിന്റെ ആമുഖത്തിൽ തന്നെ അവ എഴുതിച്ചേർക്കുമായിരുന്നു. കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് വലിയ തടസ്സം സൃഷ്ടിക്കാൻ പോകുന്ന സങ്കീർണ്ണതകൾ നിറഞ്ഞതും വ്യവഹാരങ്ങൾ ക്ഷണിച്ചുവരുന്നതും ജനങ്ങളുടെ മേൽ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നതുമായ ഈ ചട്ടങ്ങൾ പിൻവലിച്ച് […]