ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെഅറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർ എസ് എസ്.ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വേവലാതിപ്പെടേണ്ടെന്നും നിയമവും നീതിയും നടപ്പിലാക്കാൻ അവിടെ ഒരു സർക്കാരുണ്ടെന്നും മുതിർന്ന ആർഎസ്എസ് നേതാവ് കെ ഗോവിന്ദൻകുട്ടി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് കമന്റ് ആയിട്ടായിരുന്നു ഗോവിന്ദൻകുട്ടിയുടെ മറുപടി. രണ്ട് സ്ത്രീകളെ ഒരു പുരുഷനോടൊപ്പം ആഗ്രയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചത് എന്തിനാണെന്ന് ഗോവിന്ദൻകുട്ടി ചോദിക്കുന്നുണ്ട്. നക്സൽ മേഖലയിൽ കന്യാസ്ത്രീകൾക്കുള്ള ബന്ധം അന്വേഷണവിധേയമാക്കണമെന്നും […]
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല, കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; ഇരുസഭകളിലും പ്രതിഷേധം
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 1 മണി വരെ നിർത്തിവച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ […]
ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം : വേദനിപ്പിക്കുന്നതും സംഭവിക്കാൻ പാടില്ലാത്തതെന്നും സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം
ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വേദനിപ്പിക്കുന്നതെന്നും വിഷയം ഉത്കണ്ഠയോടെ നോക്കിക്കാണുന്നുവെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്ത്രീക്ക് നേരെയുണ്ടായ ഈ സംഭവം സങ്കടത്തോടെ നോക്കിക്കാണുന്നുവെന്നും കുടുംബം പറഞ്ഞു. രണ്ട് ദിവസം മുൻപാണ് സംഭവം അറിയുന്നതെന്നും കുടുംബം പറഞ്ഞു. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്നും കുടുംബം വ്യക്തമാക്കി.. കേരളത്തില് ഇത് അറിഞ്ഞപ്പോള്‍ തന്നെ നമ്മുടെ എംഎല്‍എ, എംപി. ബ്ലോക്ക് പ്രസിഡന്റ്, പഞ്ചായത്ത് […]
30 വർഷം ഒളിവിൽ കഴിഞ്ഞകൊലക്കേസ് പ്രതിയെ പോലീസ് പിടികൂടി
നെയ്യാറ്റിൻകര : 30 വർഷം ഒളിവിൽ കഴിഞ്ഞകൊലക്കേസ് പ്രതിയെ പിടികൂടി. കന്യാകുമാരി , വേൽകിളമ്പി , സ്വദേശി രാജപ്പൻ 50 നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 30 വർഷം മുമ്പ് ധനുവച്ചപുരം സ്വദേശി പ്രസാദിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യം എടുത്ത ശേഷം മൂവാറ്റുപുഴയിൽ മറ്റൊരു പേരിൽ 15 വർഷത്തോളം ഒളിവിൽ താമസിക്കുകയായിരുന്നു . പ്രതി പോലീസ് പുറകെ വരുന്നുണ്ടെന്ന് മണത്തിറഞ്ഞ രാജപ്പൻ വീണ്ടും പേരുമാറ്റി പല സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം തക്കലയ്ക്ക് സമീപം വേൽകിളമ്പി […]
മാലയിൽ പുലിപ്പല്ല് കണ്ടെത്തിയ സംഭവം : വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്
മാലയിൽ പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി […]
ലഹരി കേസ്: നടൻ ഷൈൻ ടോം ചക്കോയ്ക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്ക് ജാമ്യം ലഭിച്ചു . ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷം ടോമിനെ അറസ്റ്റ് ചെയ്തിരുന്നു. ഷൈന്‍ ടോം ചാക്കോയെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്തത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി അറിയിച്ചിരുന്നു. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി . എന്‍ഡിപിഎസ് നിയമത്തിലെ 27 ബി, 29, ബിഎന്‍എസ് നിയമത്തിലെ 238 വകുപ്പുകളളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത് . […]