തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിനെ വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു. പ്രവീണിനെ രക്ഷിക്കാൻ ശ്രമിച്ച പ്രസ് ക്ലബ് മുൻ സെക്രട്ടറിയും കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ എം. രാധാകൃഷ്ണനും മർദ്ദനമേറ്റു. വാർത്ത നൽകിയതിനെതിരേ അസഭ്യ വർഷം ചൊരിഞ്ഞായിരുന്നു ബാബുവും കൂടെയുള്ളവരും പ്രവീണിനെ മർദിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് മുന്നിൽ […]
ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം; ദൃശ്യങ്ങൾ ഉണ്ടായിട്ടും, പ്രതികളെ തിരിച്ചറിഞ്ഞില്ലന്നാണ് പൊലീസ് വാദം
കണ്ണൂർ കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നാണ് പൊലീസ് വാദം.ഫോട്ടോഗ്രാഫറായ കൊട്ടിയൂർ സ്വദേശി സജീവിനെ കയ്യേറ്റം ചെയ്തവരുടെ പേരും വിവരവും ചേർക്കാതെയാണ് പൊലീസ് കേസെടുത്തത്. മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. നടൻ ജയസൂര്യയുടെ ഫോട്ടോ എടുക്കന്നതിനിടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് ക്യാമറ തട്ടിമാറ്റുകയും തുടർന്ന് മർദിച്ചെന്നുമാണ് പരാതി. സെൻട്രൽ ഫിലിം സെൻസർ ബോർഡ് മുൻ അംഗം ഷിജിൽ കടത്തനാട്, എബിവിപി മുൻ സംസ്ഥാന സംഘടന സെക്രട്ടറി […]

