കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; വി ഡി സതീശന്‍റെ നിർദേശം പാടെ അവഗണിച്ചുലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. രാഹുൽ സഭയിൽ എത്തരുതെന്ന വി ഡി സതീശൻ അടക്കമുള്ള നേതൃത്വത്തിന്റെ നിർദേശം പാടെ തള്ളിക്കൊണ്ടാണ് ഇന്ന് ആരംഭിക്കുന്ന നിയമസഭയിൽ രാഹുൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നേമം ഷജീറിനും സന്തതസഹചാരി റിനോ പി രാജനുമൊപ്പമാണ് രാഹുൽ നിയമസഭയിൽ എത്തിയത്. ഇതോടെ നേതൃത്വത്തെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് രാഹുൽ. അതേസമയം കെപിസിസി യോഗം […]