കേരളത്തിന്റെ തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനാണ് പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. 2025 സെപ്റ്റംബറിൽ ഇതിന്റെ രൂപരേഖ തയാറായിരുന്നു. കേന്ദ്ര-സംസ്ഥാന ചർച്ചകൾ നടന്നു കഴിഞ്ഞിരുന്നു. ധനവകുപ്പ് പദ്ധതിയ്ക്ക് അംഗീകാരം നൽകി. അടുത്ത മന്ത്രി സഭാ യോഗത്തിൽ പദ്ധതി അംഗീകാരത്തിനു വരൂമെന്ന് സൂചന. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂർ, കൊല്ലം പോർട്ടുകൾ മാറും. മന്ത്രിമാരായ കെഎൻ ബാലഗോപാൽ, […]
ബേപ്പൂർ ഗവ. എൽ പി സ്കൂൾ വർണ്ണക്കൂടാരം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
ബേപ്പൂർ ഗവ. എൽ പി സ്കൂൾ പ്രീപ്രൈമറി വർണ്ണക്കൂടാരം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക ലോകത്തെ വിപ്ലവകരമായ മാറ്റങ്ങൾ മുന്നിൽകണ്ട് അതിന് അനുയോജ്യമായ രീതിയിൽ പ്രീപ്രൈമറി തലം മുതൽ സ്കൂളിൽ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എസ് എസ് കെ (സമഗ്ര ശിക്ഷ കേരളം) കോഴിക്കോടിൻ്റെ 11 ലക്ഷം രൂപയുടെ പദ്ധതിയിലാണ് ബേപ്പൂർ ഗവ. എൽ പി സ്കൂൾ പ്രൈമറി വിഭാഗത്തിൽ വർണ്ണക്കൂടാരം […]
