യുഎസില്‍ ഗവണ്‍മെന്‍റ് ഷട്ട് ഡൗണ്‍; സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ പാസാക്കിയില്ല, 5 ലക്ഷത്തോളം ജീവനക്കാരെ പേരെ ബാധിക്കുംന്യൂയോര്‍ക്ക്: സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. സെനറ്റിൽ അവസാന വട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല. നിർത്തലാക്കിയ […]
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി;ആറര പതിറ്റാണ്ട് നീണ്ട മലയോര ജനതയുടെ കാത്തിരിപ്പിന് വിരാമമായി: മുഖ്യമന്ത്രി
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പിലാകുകയാണെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി കെ രാജനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നിർണായക തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി പതിച്ച് കിട്ടിയവരിൽ പലരും നിർമ്മാണ കൈമാറ്റങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പ്രധാനമായും രണ്ട് ചട്ടങ്ങളാണ് നടപ്പിലാക്കുക. പതിച്ചു കിട്ടിയ ഭൂമിയിൽ വകമാറ്റിയുള്ള വിനിയോഗം […]
ജയിലിലായാല്‍ പദവി നഷ്ടമാകുന്ന ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി
ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ പ്രതികരിച്ചു. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ട് പോവാനാണ് കേന്ദ്ര സർക്കാർ തീരുമാനം. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്‍റില്‍ ബില്ല് […]
കാണാതായ ഉപകരണം ഡോ.ഹാരിസിൻ്റെ മുറിയിൽ നിന്നും കണ്ടെത്തി; പക്ഷേ പുതിയ ബോക്സും ബില്ലും
തിരുവനന്തപുരം: തന്നെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ഡോ. ഹാരിസിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ. ഡോ. ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരിശോധനയ്ക്കിടെ ഹാരിസിൻ്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം ഡോ. ഹാരിസിൻ്റെ മുറിയിൽ നിന്നും കണ്ടെത്തി. എന്നാൽ, പുതിയ ബോക്സാണ് ഇത്. ആഗസ്റ്റ് രണ്ടിന് […]