Flash Story
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ
സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്
കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ദിലീപ് ചിത്രംആരംഭിച്ചു:( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന

യുഎസില്‍ ഗവണ്‍മെന്‍റ് ഷട്ട് ഡൗണ്‍; സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ പാസാക്കിയില്ല, 5 ലക്ഷത്തോളം ജീവനക്കാരെ പേരെ ബാധിക്കും
ന്യൂയോര്‍ക്ക്: സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. സെനറ്റിൽ അവസാന വട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല. നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നാണ് ഡെമോക്രറ്റുകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു. അഞ്ചു ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന സ്ഥിതിയാണ്. താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചു വിടുമെന്ന് ട്രംപിന്റെ ഭീഷണിയുമുണ്ട്.

Back To Top