കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ നവനീത് വി-ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക.കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് […]
ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി.എൻ. വാസവൻ കൈമാറി
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ ബിന്ദുവിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം സഹകരണം – തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി കൈമാറി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീടു സന്ദർശിച്ച മന്ത്രി പത്തു ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിന്റെ ഭർത്താവ് കെ. വിശ്രുതൻ, അമ്മ സീതമ്മ, മകൻ നവനീത് എന്നിവർക്ക് കൈമാറി. ബിന്ദുവിന്റെ മരണത്തേത്തുടർന്ന് അടിയന്തര സഹായധനമായി 50000 രൂപ നേരത്തേ സർക്കാർ നൽകിയിരുന്നു.സി.കെ. ആശ എം.എൽ.എ, ജില്ലാ കളക്ടർ […]
ബിന്ദുവിൻ്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിട ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേല്‍പോത്ത്കുന്നേല്‍ ഡി. ബിന്ദുവിന്റെ മകള്‍ നവമിയെ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മെഡിക്കല്‍ കോളജാശുപപത്രിയിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് നവമിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി.എല്‍ 3 വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ […]
ബിന്ദുവിൻ്റെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി; മകളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും,മകന് ജോലി നൽകും
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം കൈമാറി. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. അടിയന്തര സഹായമായി 50,000 രൂപ മന്ത്രി വിഎൻ വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. മകൻ നവനീതിന് മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലി നൽകും. പിന്നീട് സ്ഥിരനിയമനം നൽകും. കുടുംബത്തിന് ധനസഹായം നൽകുന്നതിൽ മന്ത്രിസഭായോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി വിഎൻ […]
ബിന്ദുവിൻ്റെ മരണം വേദനിപ്പിക്കുന്നു; സർക്കാർ കുടുംബത്തിനോടൊപ്പം: മന്ത്രി വീണാ ജോർജ്ജ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിൻ്റെ ദു:ഖം തൻ്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പ്രതികരിച്ചു.

