Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിട ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേല്‍പോത്ത്കുന്നേല്‍ ഡി. ബിന്ദുവിന്റെ മകള്‍ നവമിയെ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മെഡിക്കല്‍ കോളജാശുപപത്രിയിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് നവമിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി.എല്‍ 3 വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നവമിക്ക് സര്‍ക്കാര്‍ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നവമിയുടെ ബന്ധുവായ ദിവ്യയുമായി കളക്ടര്‍ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷന്‍- കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിട ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേല്‍പോത്ത്കുന്നേല്‍ ഡി. ബിന്ദുവിന്റെ മകള്‍ നവമിയെ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മെഡിക്കല്‍ കോളജാശുപപത്രിയിലെത്തി സന്ദര്‍ശിച്ചപ്പോള്‍

(കെ.ഐ.ഒ. പി. ആര്‍. 1637/2025)

Back To Top
onwin