തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ആശുപത്രിയിൽ നിന്ന് അണുബാധയേറ്റതാണ് ശിവപ്രിയയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രിയയ്ക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. പിഴവുണ്ടായിട്ടില്ലെന്ന് എസ് എ ടി ആശുപത്രി പറയുന്നത്. കഴിഞ്ഞ മാസം 26നാണ് എസ്എടിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തിരികെ എസ്എടി […]
ഗവർണറുടെ കേരളപ്പിറവി ആശംസ:
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവിയുടെ ഈ ശുഭവേളയിൽ എല്ലാ കേരളീയർക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ തുടർ-പുരോഗതിക്കും സമൃദ്ധിയ്ക്കും സാമൂഹിക ഐക്യത്തിനുമായി കൈകോർക്കുന്നതിനോടൊപ്പം, കാലാതീതവും സാംസ്‌കാരിക തനിമയുടെ ആത്മാവുമായ നമ്മുടെ മാതൃഭാഷ മലയാളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം. സമസ്ത മേഖലകളിലും നമ്മുടെ കേരളം യഥാർത്ഥ പുരോഗതി പ്രാപിക്കുന്നതിനായുള്ള യത്‌നത്തിൽ പ്രതിബദ്ധതയോടും ഏകാത്മ ഭാവത്തോടും കൂടി നമുക്ക് പുനഃസമർപ്പണം ചെയ്യാം’ – ഗവർണർ […]

