തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എ പത്മകുമാർ പ്രസിഡന്റായ 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കട്ടിളപ്പാളിയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്‌ഐആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിയാക്കിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അദ്ദേഹത്തിന്‍റെ സുഹൃത്ത് കൽപേഷ് എന്ന ആളാണ് രണ്ടാം പ്രതി. 2019 ലെ ദേവസ്വം കമ്മീഷണറെ […]
അയ്യപ്പൻ്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
കൊച്ചി: ശബരിമല ക്ഷേത്രാങ്കണത്തിൽ സ്വാമി അയ്യപ്പൻ്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. വിഗ്രഹത്തിൻ്റെ പേരിൽ നടന്ന പണപ്പിരിവ് സംബന്ധിച്ച് പൊലീസ് അന്വേഷണത്തിൻ്റെ പുരോഗതി അറിയിക്കാൻ സർക്കാർ സമയംതേടിയതിനെത്തുടർന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജി സെപ്റ്റംബർ 10 ന് പരിഗണിക്കാൻ മാറ്റിവെച്ചു. തമിഴ്നാട് ഈ റോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇകെ സഹദേവനാണ് […]
റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത്
റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത് പറഞ്ഞു. സർവകലാശാല സിലബസിൽ തീരുമാനം എടുക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസും അക്കാഡമിക് കൗൺസിലുമാണെന്നും ഡോ. എംഎസ് അജിത് കൂട്ടിച്ചേർത്തു. ഉത്തമ ബോധ്യത്തോടെയാണ് വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതെന്ന് ഡോ. എംഎസ് അജിത് പറഞ്ഞു. സിലബസ് മറ്റൊരാൾ പരിശോധിച്ച് നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കേണ്ടതില്ല എന്നും ഔദ്യോഗികമായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉണ്ടാക്കിയ സിലബസ് മറ്റൊരാൾ പരിശോധിച്ച് […]
ജാനകി എന്ന് പേരിടുന്നതില്‍ തടസമെന്തെന്ന് കൃത്യമായ ഉത്തരം വേണം’, സെൻസർ ബോർഡിനോട് ഹൈക്കോടതിയുടെ നിർദേശം
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ കഥാപാത്രത്തിന് ജാനകിയെന്ന പേര് നല്‍കിയതിന് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഹൈക്കോടതി. സിനിമയുടെ പേര് വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.ജാനകി എന്ന് പേരിടുന്നതില്‍ തടസമെന്തെന്ന് കൃത്യമായ ഉത്തരം വേണം. ആരുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നതെന്ന് മറുപടി നല്‍കണം. എന്ത് പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡാണോ സംവിധായകനോട് നിര്‍ദേശിക്കുന്നതെന്ന് […]