ശബരിമല സ്വർണ മോഷണക്കേസിൽ എഫ്‌ഐആർ സമർപ്പിച്ച് ക്രൈംബ്രാഞ്ച്. പത്തനംതിട്ട റാന്നി കോടതിയിലാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളും സമർപ്പിച്ചത്. പ്രതികൾക്ക് വരുംദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും. ശബരിമലയുടെ പരിധിയിലുള്ള കോടതി ആയതിനാലാണ് റാന്നിയിൽ എഫ് ആർ സമർപ്പിച്ചത്. സ്വർണമോഷണത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ രാവിലെ പ്രത്യേക സംഘം പരിശോധന നടത്തി. സ്വർണപ്പാളി കൈമാറ്റം ചെയ്യാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ […]
ശബരിമല സ്വർണ മോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പേർ പ്രതികൾ : കേസെടുത്ത് ക്രൈംബ്രാഞ്ച്.
ശബരിമല സ്വർണമോഷണത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ ദേവസ്വം ജീവനക്കാരായ 10 പേർ കേസിൽ പ്രതികളാണ്.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസെടുത്തത്. മോഷണം,വിശ്വാസ വഞ്ചന,ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷ്ണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഡി സുധീഷ് […]
എസ്.എൻ.ഡി.പി. യോഗം ശാഖാ നേതൃത്വസംഗമം
എസ്.എൻ.ഡി.പി. യോഗം ശാഖാ നേതൃത്വസംഗമം 2005 ഒക്ടോബർ 11 രാവിലെ 9ന്, അൽസാജ് കൺവെൻഷൻ സെൻ്റർ, കഴക്കൂട്ടം (ചെമ്പഴന്തി, കോവളം, പി.കെ.എസ്.എസ്,ഡോ. പൽപ്പു യൂണിയനുകളുടെ ആഭിമുഖ്യത്തിൽ) തിരുവനന്തപുരം : എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പ്രവർത്തനങ്ങൾ കാലോചിതമായി. പരിഷ്ക്കരിച്ചു കാലഘട്ടത്തിനനുസൃതമായി ശക്തമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ശക്തിപ്പെ ടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പട്ടണത്തിലെ ചെമ്പഴന്തി, കോവളം, പി.കെ.എസ്.എസ്. ഡോ. പൽപ്പു എന്നീ നാലു യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ 2025 ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9 മുതൽ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ […]
വ്യാജതിരിച്ചറിയൽ കാർഡ്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന
വ്യാജതിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. അടൂരിലെ നിരവധി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. നാളെയാണ് രാഹുലിന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. കെഎസ് യു ജില്ലാ സെക്രട്ടറി നൂബിൻ ബിനുവിൻറെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ. ഫെനി നൈനാൻ ആണ് ഒന്നാം […]
ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിൽ ക്രൈം ബ്രാഞ്ച്.
ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കും. കോട്ടയത്തെ ജെയ്‌നമ്മ തിരോധന കേസില്‍ കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാക്ലിനും ചേര്‍ന്ന് പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയില്‍ […]
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ […]