തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം. ഡല്‍ഹിയില്‍ തടഞ്ഞുവച്ച പെണ്‍കുട്ടിയെ തിരികെ എത്തിക്കാന്‍ വിഴിഞ്ഞം പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു. വിഴിഞ്ഞം മുക്കോല താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്. രാവിലെ 7 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള്‍ വിഴിഞ്ഞം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് നിര്‍ണായകമായത്.
സഞ്ജുവിനായി വലവീശി കൊല്‍ക്കത്ത , ട്രേഡിങ്ങിലൂടെ തട്ടകത്തിലെത്തിക്കാന്‍ ഓഫര്‍
കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണെ റാഞ്ചാന്‍ ഐപിഎല്‍ ടീമുകള്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഏതുവിധേനയും താരത്തെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ നീങ്ങുന്നത്. പ്ലെയര്‍ ട്രേഡിങ്ങിലൂടെയോ ലേലത്തിലൂടെയോ കൂടുമാറ്റത്തിന് കളമൊരുങ്ങുകയാണ്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ട്രേഡിങ്ങിലൂടെ സഞ്ജുവിനെ തട്ടകത്തിലെത്തിക്കാന്‍ പുതിയ ഓഫര്‍ കൊല്‍ക്കത്ത […]