സ്വര്‍ണ്ണക്കൊള്ളക്കെതിരെ സമരം ശക്തമാക്കും. രക്തസാക്ഷി ഫണ്ടുതട്ടിയെടുത്തവരെപ്പോലും സിപിഎം സംരക്ഷിക്കുന്നു എല്ലാ സമുദായങ്ങളോടും കോണ്‍ഗ്രസിന് അടുത്ത ബന്ധം ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി തിരുമാനിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണ്ണയും ഉണ്ടായിരുന്നു. മറ്റു പതിമൂന്ന് ജില്ലകളിലും ഇത്തര്ത്തിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി.സിപിഎമ്മിന്റെ നാ്‌ല് നേതാക്കള്‍ ഈ കേസില്‍ ജയിലില്‍ ആണ്.എന്നിട്ടും അവരുടെ പേരില്‍ നടപടിയില്ല. സ്വര്‍ണ്ണക്കൊള്ള നടത്തിയ ആളുകളെ പരിപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. രക്തസാക്ഷി ഫണ്ട് മുക്കിയ ആളുകളെ പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. […]
