ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ശൃംഖല നവീകരിക്കുന്നതിനും യാത്രാ സേവനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമായി അഞ്ച് പ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ടിക്കറ്റ് ക്യാൻസലേഷൻ, ബോർഡിംഗ് പോയിന്റ് മാറ്റം എന്നിവയുൾപ്പെടെ യാത്രക്കാർക്ക് വലിയ ഗുണകരമാകുന്ന തീരുമാനങ്ങളാണ് ഉടൻ നടപ്പിലാക്കുന്നത്. യാത്രാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അവസാന നിമിഷം ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് കുറയ്ക്കാനും അർഹരായ മറ്റ് യാത്രക്കാർക്ക് സീറ്റ് ലഭ്യത ഉറപ്പാക്കാനുമാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.ടിക്കറ്റ് റീഫണ്ട് നടപടികൾ റെയിൽവേ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. പുതിയ […]
