തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ഡോ.ശശി തരൂർ എംപി. തന്നെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രചാരണത്തിന് പോകുമെന്ന് ശശി തരൂർ ട്വന്റിഫോറിനോട് പറഞ്ഞു. തുടർച്ചയായുള്ള എൽഡിഎഫ് ഭരണം തലസ്ഥാനത്തിന് മടുത്തു കഴിഞ്ഞെന്നും ഡോ. ശശീ തരൂർ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പത്ത് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. മത്സരം ബിജെപി-സിപിഐഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. അതേസമയം സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള […]
തിരുവനന്തപുരം കോർപ്പറേഷൻ UDF പിടിക്കും; കെ മുരളീധരൻ
മുൻ എംഎൽഎ കെ എസ് ശബരീനാഥൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ ട്വന്റിഫോറിനോട്. തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡിൽ മത്സരിക്കും. കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല കെ മുരളീധരനാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് പിടിക്കും. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണവി അടക്കം മത്സരത്തിനുണ്ടാകും. ഘടകകക്ഷികളുടെ ചർച്ച കൂടിയാണ് പൂർത്തിയാകാൻ ഉള്ളത്. ശക്തരായ സ്ഥാനാർത്ഥികളെയാണ് കളത്തിൽ […]
പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാർ; മനോജ് എബ്രഹാമിനേയും അജിത്കുമാറിനേയും ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച നാല് പേരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. നാല് ഡിജിപി മാരെയാണ് പരിഗണിച്ചത്. ആദ്യ മൂന്നു പേരുകാർക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണമായി. പട്ടികയിൽ […]
നിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾനിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്.സിപിഐഎം സ്ഥാനാർത്ഥിയായ എം. സ്വരാജിന് 13 ലക്ഷം രൂപ കൈവശമുണ്ട്.അദ്ദേഹത്തിന് 9 ലക്ഷം രൂപയുടെ ബാധ്യതയും, ക്രിമിനൽ കേസുകളും നിലവിലുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്..അദ്ദേഹത്തിന് എതിരായും […]

