ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. ട്രെയിനിന്‍റെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് ആശങ്ക ഉയര്‍ത്തി. നാട്ടുകാരടക്കം എന്താണ് സംഭവിക്കുന്നതെന്ന് .
വാൽപ്പാറയിൽ പുലി പിടിച്ച ബാലികയെ കണ്ടെത്താനായില്ല; വീണ്ടും തെരച്ചിൽ തുടങ്ങി
തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടികൂടിയ നാല് വയസ്സുകാരിക്കായി തെരച്ചിൽ പുനരാരംഭിച്ചു. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നിയെയാണ് കാണാതായത്. കുട്ടിയെ പുലി പിടിച്ചത് ഇന്നലെ വൈകിട്ട് നാല് മണിക്കാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് – മോനിക്ക ദമ്പതികൾ മൂന്ന് മക്കൾക്കൊപ്പം തൊഴിലെടുത്ത് ജീവിക്കാൻ ഈ പ്രദേശത്ത് വന്നത്. അമ്മ പൈപ്പിൽ നിന്ന് വെള്ളമെടുക്കവേ […]
കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നർ തീപ്പിടിച്ചു. ഇപ്പോഴും പുക ഉയർന്നുകൊണ്ടിരിക്കുന്നു
കൊല്ലത്ത് തീരത്തടിഞ്ഞ കെണ്ടയ്‌നർ നീക്കം ചെയ്യുന്നതിനിടയിൽ തീപിടുത്തം. അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നും തീരത്തടിഞ്ഞ കണ്ടെയ്‌നർ മുറിച്ചു മാറ്റുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. കൊല്ലം ശക്തികുളങ്ങരയിലാണ് തീപിടുത്തമുണ്ടായത്, കണ്ടെയ്‌നറിലെ തെർമോകോൾ കവചത്തിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി. ഏകദേശം എട്ട് കണ്ടെയ്‌നറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കാർ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്നർ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോർട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നു. ജനവാസ […]