കേരള ജനത മനസ്സുകൊണ്ട് കഥാപാത്രങ്ങളെ ഏറ്റെടുത്ത നടന വിസ്‌മയം ലാലേട്ടന് ഇന്ന് 65-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായ അഭിനയ ജീവിതത്തിലെ മാസ്‌മരിക പ്രകടനങ്ങൾ ഓരോ മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമാണ് മോഹൻ ലാൽ എന്ന മഹാ പ്രതിഭ. അഞ്ച് ഇന്ത്യൻ ഭാഷകളിലായി 300-ലധികം സിനിമകൾ. അച്ഛനായും ഭർത്താവായും മകനായും കാമുകനായും വില്ലനായുമൊക്കെ മലയാള സിനിമയിൽ എണ്ണം വയ്ക്കാനില്ലാത്ത കഥാപാത്രങ്ങൾ. മലയാളികൾക്കെന്നും ഓർത്തിരിക്കൻ നിരവധി കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങളുടെ യാത്ര ഇന്ന് തുടരും ചിത്രത്തിലൂടെ ടാക്‌സി ഡ്രൈവറായ ഷൺമുഖനിൽ എത്തി […]