തിരുവനന്തപുരം ആർസിസിയിലെ രോഗികൾക്ക് കിഴക്കേക്കോട്ട പൗരസ്വതിയുടെ ഓണാഘോഷവും ഓണസമ്മാനവും ഓണസദ്യയും നൽകി. കിഴക്കേക്കോട്ട പൗരസമിതി പ്രസിഡന്റ് പി കെ എസ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ചെയർമാൻ മുക്കം പാലമൂട് രാധകൃഷ്ണൻ, സിപിഎം ജാല ഏരിയ സെക്രട്ടറി ജയൻകുമാർ , ഓണവില്ല് സാബു സെക്രട്ടറി പവിത്രൻ കിഴക്കേ നട, പനമൂട് വിജയകുമാർ, ഗോപൻ ശാസ്തമംഗലം, അട്ടക്കുളങ്ങര ബാബു ഹോപ്പ് കോഡിനേറ്റർ ഡോക്ടർ ആര്യ എന്നിവർ സംസാരിച്ചു.
ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ചുള്ള വിവരങ്ങൾ
ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കും.
ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് തുറന്നു.
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍ എന്നിവര്‍ ചേർന്ന് ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2025ലെ ഓണാഘോഷ പരിപാടികളുടെ ലോഗോ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്തു. ടൂറിസം ഡയറക്ടറേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടികൊണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് […]
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ തിളങ്ങി കുഞ്ചിപ്പെട്ടി അരി.
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ ഹരിത കേരള മിഷന്റെ സ്റ്റാളിലാണ് കുഞ്ചിപ്പെട്ടി അരി വിപണനം നടന്നത്. തദ്ദേശീയ ജനവിഭാഗങ്ങളുമായി ചേർന്ന് ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പരിസ്ഥിതി പുനസ്ഥാപന പദ്ധതികളുടെ നേട്ടങ്ങൾ ആണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നത്. ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം 40 വർഷത്തിന് ശേഷം നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇവിടെ വിളഞ്ഞ വിഷരഹിതമായ അരി ‘കുഞ്ചിപ്പെട്ടി […]
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കംജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക- ദീപശിഖാഘോഷയാത്രകൾ കൊളജിലെത്തി. പട്ടം സെൻ്റ് മേരിസ് കത്തിഡ്രലിലെ മാർ ഇവാനിയോസിൻ്റെ കബറിടത്തിൽ നിന്നും പകർന്ന ദീപം ബിഷപ്പ് മാത്യൂസ് മാർപോളികാർപ്പസ് വിദ്യാർത്ഥികൾക്ക് കൈമാറി. ജാഥകമ്മിറ്റി കൺവീനർ നന്ദുലാൽ,ബി.സുനിൽ,അമ്പിളിജേക്കബ് എന്നിവർ നേതൃത്വം നൽകി.അടൂർ പറന്തലിൽ 18 വർഷം കൊളജിൻ്റെ പ്രിൻസിപ്പിലായി സേവനം അനുഷ്ഠിച്ച ഫാ.ഗീവർഗീസ് പണിക്കരുടെ കബറിൽ നിന്നാണ് പതാകജാഥ ആരംഭിച്ചത്. ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ് പതാക അമിക്കോസ് ജനറൽ സെക്രട്ടറി […]