കാൺപൂർ സമ്മേളനത്തിൻ്റെ അധ്യക്ഷൻ ശിങ്കാരവേലു ചെട്ടിയാർ ആയിരുന്നു. അദ്ദേഹം മദ്രാസിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിൻ്റെ നേതാവും എഐടിയുസിയുടെ സംഘാടകനുമായിരുന്നു. സ്വാതന്ത്ര്യം കൊതിക്കുകയും ചൂഷണമുക്തമായ ലോകം സ്വപ്നം കാണുകയും ചെയ്യുന്ന എല്ലാവരുടെയും സംഘടനയായിരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് അദ്ദേഹം പറഞ്ഞു ദേശീയ പ്രസ്ഥാനത്തിന്റെ കാര്യപരിപാടിയിൽ പൂർണ സ്വരാജിന്റെ ആശയം ആദ്യമായി അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. 1921ൽ കോൺഗ്രസിന്റെ അലഹബാദ് സമ്മേളനത്തിൽ ആയിരുന്നു അത്. കമ്മ്യൂണിസ്റ്റായ മൗലാന ഹസ്രത്ത് മൊഹാനിയാണ് അതിനു മുൻകയ്യെടുത്തത്. അപക്വമെന്ന് പറഞ്ഞ് മഹാത്മാ ഗാന്ധി പോലും ആ ആശയത്തെ […]
