തിരുവനന്തപുരം നെടുമങ്ങാട്ട് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.തിരുവനന്തപുരം നെടുമങ്ങാട് :വേങ്കവിള നീന്തൽ കുളത്തിൽ രണ്ടുകുട്ടികൾ മുങ്ങി മരിച്ചു ,,ഷിനിൽ (14)ആരോമൽ (13) എന്നിവരാണ് മരണപ്പെട്ടത്.
പഴയ സുഹൃത്തിനെ കണ്ടു; ഒടുവിൽ അത് പ്രണയമായി,ഒന്നിച്ച് ജീവിക്കാൻ മക്കൾ തടസം,വിഷംകലർത്തി 3 മക്കളെ കൊന്ന് അമ്മ
തെലങ്കാന: തെലങ്കാനയിലെ സങ്കറെഢിയിൽ സ്കൂൾ പഠനകാലത്തെ സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കള്‍ക്ക് വിഷം നല്‍കി കൊന്ന് അമ്മ. രജിത എന്ന നാൽപ്പത്തഞ്ചുകാരിയാണ് സ്വന്തം മക്കളോട് ഈ കൊടുംക്രൂരത ചെയ്തത്. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസ്സമായതോടെയാണ് അവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് നൽകുന്ന വിവരം. മക്കളായ സായ് കൃഷ്ണ,മധുപ്രിയ, ഗൗതം എന്നിവരാണ് കൊല്ലപ്പെട്ടത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. നിലവില്‍ ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബജീവിതത്തില്‍ രജിത സന്തോഷവതി ആയിരുന്നില്ല എന്നാണ് അന്വേഷണ […]