കൊച്ചി: കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണം പോയത്. കള്ളൻ കടയ്ക്കുള്ളിൽ കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആദ്യം തറ തുരന്നു കയറാനാണ് കളളൻ ശ്രമിച്ചത്. തുടർന്ന് പരാജയപ്പെട്ടപ്പോഴാണ് കടയുടെ പൂട്ട് തല്ലിപ്പൊളിച്ചത്. അകത്തുകയറിയ കള്ളൻ്റെ കണ്ണിൽ ആദ്യംപതിഞ്ഞത് നിരത്തിവച്ചിരിക്കുന്ന 30 കുപ്പി വെളിച്ചെണ്ണയാണ്. 600 രൂപ വീതം വിലയുള്ള മുന്തിയ […]
അരിയും വെളിച്ചെണ്ണയുമുള്‍പ്പെടെ അവശ്യസാധനങ്ങൾ വിലക്കുറവില്‍ സപ്ലൈകോയില്‍ ലഭ്യമാണ് ; കെ-റൈസ് ഇനി എട്ട് കിലോ കിട്ടും
അരിയും വെളിച്ചെണ്ണയുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളെല്ലാം സപ്ലൈകോയില്‍ നിന്ന് വന്‍ വിലക്കുറവില്‍ വാങ്ങാം. ഇതോടൊപ്പം മാസത്തില്‍ അഞ്ച് കിലോ വീതം നല്‍കിയിരുന്ന കെ-റൈസ് ഇനി മുതല്‍ എട്ട് കിലോ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ മാസത്തില്‍ രണ്ട് തവണയായി നാല് കിലോ വീതം അരി വാങ്ങാം. നിലവില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അഞ്ച് കിലോയാണ് കെ റൈസ് നല്‍കിയിരുന്നത്. ഇതാണ് എട്ട് കിലോയായി വര്‍ധിപ്പിച്ചത്. അഞ്ച് കിലോ പച്ചരി നല്‍കിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു […]