Flash Story
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ
ശബരിമല – സമയക്രമം
പുതിയ മേൽശാന്തിയെ ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കുന്നു
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും.
മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു.
കെ.ജി.ഐ എം.ഒ എ മാധ്യമ വാർഡ്എം.ജി.പ്രതീഷിനും മനീഷപ്രശാന്തിനും.

കൊച്ചി: കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണം പോയത്. കള്ളൻ കടയ്ക്കുള്ളിൽ കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആദ്യം തറ തുരന്നു കയറാനാണ് കളളൻ ശ്രമിച്ചത്. തുടർന്ന് പരാജയപ്പെട്ടപ്പോഴാണ് കടയുടെ പൂട്ട് തല്ലിപ്പൊളിച്ചത്.

അകത്തുകയറിയ കള്ളൻ്റെ കണ്ണിൽ‌ ആദ്യംപതിഞ്ഞത് നിരത്തിവച്ചിരിക്കുന്ന 30 കുപ്പി വെളിച്ചെണ്ണയാണ്. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കവർന്നത്. ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷമാണ് കള്ളൻ കടയിൽ നിന്ന് പോയത്. വെളിച്ചെണ്ണയ്ക്കൊപ്പം പത്ത് പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷ്ടിച്ചിട്ടുണ്ട്. മടങ്ങാൻ നേരം സിസിടിവി ക്യാമറ കണ്ടതോടെ അതിൻ്റെ കേബിളും അറുത്തു മുറിച്ചാണ് കള്ളൻ സ്ഥലംവിട്ടത്.

Back To Top