തിരുവനന്തപുരം: അനന്തപുരിയുടെ നെറുകയിലൊരു തിലകക്കുറിയായി മാറിയ തിരുവനന്തപുരം ലുലുമാൾ നാലുവർഷം പൂർത്തിയാക്കി. നാലാം വാർഷികത്തോടനുബന്ധിച്ച് മികച്ച ഓഫറുകളോടെ ലുലുമാളിൽ നാലുദിവസത്തെ ആനിവേഴ്സറി സെയിൽ ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ആനിവേഴ്സറി സെയിൽ ഈ മാസം 21 -ാം തീയതി ഞായറാഴ്ച വരെ തുടരും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം. മറ്റ് നിരവധി ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം വരെ ഓഫർ ലഭ്യമാണ്. നാലു ദിവസവും രാത്രി രണ്ടുമണി വരെ മിഡ്നൈറ്റ് സെയിലുമുണ്ടാകും. ഡിസംബർ 18 മുതൽ 21 വരെയുള്ള […]
