ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ഇരുനൂറ്റിഅൻപതോളം ആരോഗ്യവിദഗ്ദൻ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും തിരുവനന്തപുരം, ഒക്ടോബർ 10. 2023. മെറ്റേണൽ ഫീറ്റൽ മെഡിസിൻ വിദ്യരുടെ അന്താരാഷ്ട്ര സമ്മേളനാമായ ഹീറ്റോമാറ്റ് 2025 ഒക്ടോബർ 11, 12 തീയതികളിൽ തിരുവനന്തപുരം ഓ ബൈ താമരയിൽ നടക്കും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് രബ്സ്റ്റട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സുമായി സഹകരിച്ച് തിരുവനന്തപുരം കിംസ്‌ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ വിഭാഗവും ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗവും സംയുക്തമായാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത് മാത്യ […]
റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎം പെണ്‍ പ്രതിരോധം സംഗമം:
നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഐഎം നേതാവ് കെ ജെ ഷൈന്‍ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ പെണ്‍ പ്രതിരോധം എന്ന പേരിലാണ് സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി നടപടിയുണ്ടായത്. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയമില്ലെന്ന് റിനി […]
ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെക്ഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് സെക്ഷനുകളായി നടക്കുന്ന […]
രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജൻ ബോംബ് പക്കൽ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുൽഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും തിരഞ്ഞെടുപ്പ് […]
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയി വിശ്വത്തിന്റെ തന്നെ പേര് നിര്‍ദ്ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. കാനം രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, ആദ്യമായാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ആകാന്‍ പോകുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് ബിനോയ് വിശ്വം ഇന്ന് മറുപടി നല്‍കും. തുടര്‍ന്ന് […]
CSIR-NIIST, തിരുവനന്തപുരം, സ്വർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “ക്രിറ്റിക്കൽ മിനറലുകളും മെറ്റീരിയലുകളും: പുതിയ ദിശകൾ” എന്ന വിഷയത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചു.
ISRO ചെയർമാൻ ഡോ. വി. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികത്തിൽ നേടിയ പുരോഗതിയും, സ്വയംപര്യാപ്തതയ്ക്കായുള്ള ആഭ്യന്തര മെറ്റീരിയൽ വികസന ശ്രമങ്ങളും അദ്ദേഹം പരിചരിച്ചു. CSIR-ഉം ISRO-യും ചേർന്ന് നാഷണൽ ക്രിറ്റിക്കൽ മിനറൽസ് മിഷൻ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു. ഇന്ത്യയുടെ സ്വയംപര്യാപ്തത, സുസ്ഥിര വികസനം, സാങ്കേതിക സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വലിയൊരു ദൗത്യമായാണ് ഈ സമ്മേളനം കണക്കാക്കുന്നത്. NISAR വിക്ഷേപണത്തെ ചരിത്രപരമായ ഒരു നേട്ടമായി ഡോ. നാരായണൻ വിശേഷിപ്പിച്ചു. അതിന്റെ വിക്ഷേപണ […]
എസ്.എഫ്.ഐ 18ാമത് അഖിലേന്ത്യാ സമ്മേളനം :
എസ്.എഫ്.ഐ 18ാമത് അഖിലേന്ത്യാ സമ്മേളനം പതിനായിരങ്ങൾഅണിനിരന്നപടുകൂറ്റൻവിദ്യാർഥിറാലിയോടെകോഴിക്കോട്ട് സമാപിച്ചുപൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം:മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളന സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. ആഗസ്റ്റ് 19,20, 21 തീയതികളിലാണ് മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ചേരുന്നത്. തിരുവനന്തപുരത്ത് പ്രസ്സ് ക്ളബിന് സമീപം ഹിന്ദു മിഷൻ റോഡിൽമൈതാൻ വില്ലയിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക.ഉദ്ഘാടന ചടങ്ങിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളന സംഘാടക സമിതി ചെയർമാൻ ജോൺ മുണ്ടക്കയം അദ്ധ്യക്ഷനായിരുന്നു.എം പി അച്ചുതൻ എക്സ് എം […]
ജൂൺ 14 ന് തുടങ്ങുന്ന സമ്മേളനത്തിൽ 2500 പ്രതിനിധികൾ പങ്കെടുക്കും കെ പി എം ടി എ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
KERALA PRIVATE MEDICAL TECHNICIANS ASSOCIATION Reg. No. 10/25/1991 STATE COMMITTEE Cherupushpam Building. Olarikkara, Thrissur-680 012 E-mail: kpmtakerala@gmail.com തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പാരാമെഡിക്കൽ ടെക്നീഷ്യൻമാരുടെ ഏക സംഘടനയായ കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ (കെ പി എം ടി എ) 15 മത് സംസ്ഥാന സമ്മേളനം ജൂൺ 14,15 തിയ്യതികളിൽ തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 2500 […]
ഇന്ത്യ – പാക് സംഘര്‍ഷം: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം രാവിലെ 10 മണിക്ക്
പാക് ആക്രമണ നീക്കത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം രാവിലെ 10 മണിക്ക്. അതിര്‍ത്തിയിലെ സാഹചര്യവും തുടര്‍നീക്കങ്ങളും വിശദീകരിക്കും. രാവിലെ 5.45ന് നിശ്ചയിച്ചിരുന്ന അസാധാരണ വാര്‍ത്താസമ്മേളനം പിന്നീട് മാറ്റുകയായിരുന്നു. അതേസമയം, അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്കി. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും തകര്‍ത്തു. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ -പാക് പോര് വിമാനങ്ങള്‍ […]