Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.


ആകാശവാണി സംഗീത സമ്മേളനം ദേശീയോദ്ഗ്രഥനമാണെന്ന് ഡോ. കെ. ഓമനക്കുട്ടി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആകാശവാണി തിരുവനന്തപുരം നിലയം സംഘടിപ്പിച്ച സംഗീത സമ്മേളനം തിരി തെളിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. തന്റെ പതിനാറ് വയസ്സ് മുതൽ ആകാശവാണിയോടൊപ്പം നടക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും കുടുംബാംഗങ്ങൾ ആകാശവാണിയി ഗ്രേഡ് നേടിയ കലാകാരന്മാരാണെന്നതിൽ സന്തോഷമുണ്ടെന്നും ഡോ.ഓമനക്കുട്ടി കൂട്ടിച്ചേർത്തു. പരിപാടിയിൽ കുടമാളൂർ മുരളീധരമാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, ഡോ.എൻ.ജെ. നന്ദിനിയുടെ സംഗീതക്കച്ചേരി, അജിത്ത് ജി. കൃഷ്ണനും എസ് ആർ ശ്രീക്കുട്ടിയും പാടിയ ലളിതഗാനങ്ങൾ എന്നിവ അരങ്ങേറി. ആകാശവാണി നിലയ മേധാവി ഡോ.എ.ജി. ബൈജു, പ്രോഗ്രാം മേധാവി പി.എ. ബിജു എന്നിവർ സന്നിഹിതരായിരുന്നു. ആകാശവാണി തെരെഞ്ഞെടുത്ത 24 നഗരങ്ങളിൽ നടത്തുന്ന ആകാശവാണി സംഗീത സമ്മേളനം കോവിഡ് കഴിഞ്ഞ് അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷമാണ് അരങ്ങേറുന്നത്.

Back To Top
onwin