തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ യുവാവിന് ഐഎസ് ബന്ധമെന്ന് സ്ഥിരീകരണം. മൂവാറ്റുപുഴ സ്വദേശി ആദിലിനാണ് ഐഎസ് ബന്ധമെന്ന് സ്ഥിരീകരിച്ചത്. ആദിൽ ഐഎസ് ഘടകം രൂപികരിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെ ഐഎസ് ആശയം പ്രചരിപ്പിക്കാൻ ആദിൽ ശ്രമിച്ചെന്നും കണ്ടെത്തി. മലയാളി യുവാക്കളെ ലക്ഷ്യംവെച്ചായിരുന്നു ആശയം പ്രചരിപ്പിച്ചത്. സൗദിയിൽ നിന്നാണ് സമൂഹ മാധ്യമത്തിലൂടെ ആദിൽ ഐഎസ് ആശയം പ്രചരിപ്പിച്ചത്. എടിഎസിന് പുറമേ എൻഐഎ ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ആദിലിനെ ചോദ്യം ചെയ്യുന്നുണ്ട്. ആഗോള […]
വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു;സമ്പര്‍ക്കത്തിലുള്ള 7 പേരുടെ ഫലം നെഗറ്റീവ്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി നഗരസഭയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യ- കുടംബക്ഷേമ വകുപ്പു വീണ ജോര്‍ജ്. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ ഇവര്‍ പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മെയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. സംസ്ഥാനത്ത് നടത്തിയ ടെസ്റ്റില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പുനെ വൈറോളജി ലാബില്‍ നടത്തിയ […]
