തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ഡോ.ശശി തരൂർ എംപി. തന്നെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രചാരണത്തിന് പോകുമെന്ന് ശശി തരൂർ ട്വന്റിഫോറിനോട് പറഞ്ഞു. തുടർച്ചയായുള്ള എൽഡിഎഫ് ഭരണം തലസ്ഥാനത്തിന് മടുത്തു കഴിഞ്ഞെന്നും ഡോ. ശശീ തരൂർ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പത്ത് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. മത്സരം ബിജെപി-സിപിഐഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. അതേസമയം സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള […]
തിരുവനന്തപുരം കോർപ്പറേഷൻ UDF പിടിക്കും; കെ മുരളീധരൻ
മുൻ എംഎൽഎ കെ എസ് ശബരീനാഥൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ ട്വന്റിഫോറിനോട്. തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡിൽ മത്സരിക്കും. കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല കെ മുരളീധരനാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് പിടിക്കും. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണവി അടക്കം മത്സരത്തിനുണ്ടാകും. ഘടകകക്ഷികളുടെ ചർച്ച കൂടിയാണ് പൂർത്തിയാകാൻ ഉള്ളത്. ശക്തരായ സ്ഥാനാർത്ഥികളെയാണ് കളത്തിൽ […]
കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു
തിരുവനന്തപുരം: കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുകയെന്ന് തദ്ദേശ – എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും, വാങ്ങിയ […]

