സിപിഐ തെലങ്കാന സംസ്ഥാന കൗൺസിൽ അംഗത്തെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി. ഹൈദരാബാദിൽ ആയിരുന്നു സംഭവം. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന […]
സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇല്ലാതാക്കരുത്:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കി വരുന്ന നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന മൾട്ടി ഡിസിപ്ലിനറി കോഴ്സിൽ (MDC) കേരളീയ ജ്ഞാന വ്യവസ്ഥിതിയും ചരിത്രവും ഉൾപ്പെടുത്തിയ കേരളം പഠനം എന്ന ഭാഗം ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേന്ദ്രീകൃത സിലബസ് തയ്യാറാക്കി സ്വകാര്യ പ്രസാധകൻ പുറത്തിറക്കിയ പുസ്തകം അടിസ്ഥാനപ്പെടുത്തി വേണം പഠിപ്പിക്കാൻ എന്ന നിർദേശം സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നു കയറ്റമാണ്.സർവ്വകലാശാലകളിൽ കോഴ്സിൻ്റെ സിലബസ് തയാറാക്കാൻ ബോർഡ് ഓഫ് സ്റ്റഡീസ് , […]
വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഗ്ലോബൽ ഓഫീസ് തിരുവനന്തപുരത്ത്ഗ്ലോബൽ ചെയർമാൻ ജോണികുരുവിള ഉത്ഘാടനം ചെയ്തു .
തിരുവനന്തപുരം : ഗ്ലോബൽ പ്രസിഡന്റ് ബേബിമാത്യു സോമതീരം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി, ഇന്ത്യ റീജിയൻ ചെയർമാൻP.H.കുര്യൻ IAS (Rtd), ട്രാവൻകൂർ പ്രോവിൻസ് ചെയർമാൻ സാബു തോമസ്, പ്രസിഡന്റ് ബി. ചന്ദ്രമോഹൻ, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ, വനിതാ ഫോറം പ്രസിഡണ്ട് ഡോക്ടർ അനിതാ മോഹൻ,ഇന്ത്യ റീജിയൺ സെക്രട്ടറി രാജു ജോർജ്,ഇന്ത്യ റീജിയൺ മുൻ ജന:സെക്രട്ടറി സാം ജോസഫ്,മുൻ ഇന്ത്യ റീജിയൺ സെക്രട്ടറി തുളസീധരൻ നായർ ട്രാവൻകൂർ പ്രൊവിൻസ് ട്രഷറർ എസ്.സുധീശൻ, കവടി യാർ ചാപ്റ്റർ […]