ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട് എഡ്യുക്കേഷൻ), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂർവ്വവിദ്യാർത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോപ്, എസ് പി സി എന്നീ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ […]
തിരുവനന്തപുരം ലുലുമാൾ ചരിത്രം സൃഷ്ടിക്കുന്നു: ഒരു ദിവസം രണ്ട് ലോക റെക്കോർഡുകൾ!
തിരുവനന്തപുരം: ഒരേ ദിവസം രണ്ട് ലോക റെക്കോർഡുകൾ കൈവരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം ലുലുമാൾ. ഷോപ്പിംഗ് മാളുകളിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂട്ടായ യോഗാ പ്രകടനത്തിനും എ ഐ + റോബോട്ടിക്സ് എക്സ്പോയിലെ ഏറ്റവും കൂടുതൽ പങ്കാളിത്തത്തിനുമാണ് ലോക റെക്കോർഡുകൾ ലഭിച്ചത്. വേൾഡ് റെക്കോർഡ്സ് യൂണിയന്റെ രണ്ടു അംഗീകാരങ്ങളും ഒരേദിവസമാണ് ലുലുമാളിനെ തേടിയെത്തിയത്. അന്താരാഷ്ട്ര യോഗാദിനത്തിൽ ലുലുമാളിൽ നടന്ന യോഗയിൽ ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് പങ്കെടുത്തത്. വിവിധ പ്രായത്തിലുള്ളവർ ഒരേസമയം അഞ്ചുയോഗാനസകൾ അവതരിപ്പിച്ചു. വീരഭദ്രാസനം, […]