സംസ്ഥാനത്ത് ക്ഷീരമേഖലയിൽ സമഗ്ര മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്ന രീതിയിൽ സംസ്ഥാന ക്ഷീരമേഖല സമഗ്ര സർവേ 2025-26 നവംബർ 1 ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ആരംഭിച്ചു. സംസ്ഥാന ക്ഷീരമേഖലയിൽ ആദ്യാമായാണ് ഇത്തരമൊരു ഉദ്യമം. ക്ഷീരകർഷക കൂടിയായ മന്ത്രിയുടെ പശുപരിപാലന വിവരങ്ങൾ രേഖപ്പെടുത്തിയാണ് സാമ്പിൾ സർവേ ആരംഭിച്ചത്. പാലുൽപ്പാദനം, ഉപഭോഗം, വിപണനരീതികൾ, കാലിത്തീറ്റയുടെ ഉപയോഗം, തീറ്റപ്പുല്ലിന്റെ ലഭ്യത, പശുപരിപാലന രീതികൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ ഒരു വിവരം ലഭിക്കുന്നതിനു സർവേ സഹായകരമാകും. […]

