തെക്കൻ തിരുവിതാംകൂറിലെ മതേതരത്വത്തിന് പ്രശസ്തിയാർജിച്ചതും, പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നുമായ ബീമാപള്ളി ദർഗ്ഗ ഷെരീഫിലെ ഈ വർഷത്തെ ഉറൂസ് മഹാമഹം 22/11/2025 തുടങ്ങി 02/12/2025 അതിരാവിലെ അവസാനിക്കുന്നു. 22 ആം തിയതി രാവിലെ 11 മണിക്ക് ഇൻഡോസരസൻ വാസ്‌തുകലയുടെ പ്രതീകമായ അംബര ചുംബികളായ മിനാരങ്ങളിലേക്ക് ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് S അബ്‌ദുൽ ജബ്ബാർ അവർകളും, വൈസ് പ്രസിഡന്റ് ഹലീലു റഹ്മാൻ അവർകളും പതാക ഉയർത്തുന്നതോട് കൂടി 10 ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടികൾക്ക് തുടക്കം […]

