Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ

തെക്കൻ തിരുവിതാംകൂറിലെ മതേതരത്വത്തിന് പ്രശസ്തിയാർജിച്ചതും, പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നുമായ ബീമാപള്ളി ദർഗ്ഗ ഷെരീഫിലെ ഈ വർഷത്തെ ഉറൂസ് മഹാമഹം 22/11/2025 തുടങ്ങി 02/12/2025 അതിരാവിലെ അവസാനിക്കുന്നു. 22 ആം തിയതി രാവിലെ 11 മണിക്ക് ഇൻഡോസരസൻ വാസ്‌തുകലയുടെ പ്രതീകമായ അംബര ചുംബികളായ മിനാരങ്ങളിലേക്ക് ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് S അബ്‌ദുൽ ജബ്ബാർ അവർകളും, വൈസ് പ്രസിഡന്റ് ഹലീലു റഹ്മാൻ അവർകളും പതാക ഉയർത്തുന്നതോട് കൂടി 10 ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.

ഈ വർഷത്തെ ഉറൂസിൻ്റെ ആദ്യ ദിവസം കൂട്ടപ്രാത്ഥനക്ക് ബീമാപള്ളി ചീഫ് ഇമാം അൽ ഹാഫിസ് കുമ്മനം നിസാമുദ്ധീൻ അസ്ഹരി നേതൃത്വം നൽകും.

10 ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് പരിപാടികളിൽ കേരളത്തിലെ അറിയപ്പെടുന്ന മത പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും .ഉറൂസിന്റെ അവസാന ദിവസ്സം ലോകത്തിന്റെ സയ്യിദ് സമാദാനത്തിനും,സർവ്വ മത ഐശ്വര്യത്തിനും വേണ്ടി ഡോ: ശിഹാബുദ്ധീൻ അഹ്‌ദൽ മുത്തന്നൂർ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു .02/12/2025 രാവിലെ 6 മണിക്ക് അന്നദാനത്തോട് കൂടി ഈ വർഷത്തെ ഉറൂസിന് സമാപനമാകും.

Back To Top
onwin