ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചത് ഒരു സ്വിസ് ആപ്ലിക്കേഷന്‍ വഴിയാണെന്ന വിവരമാണ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത്. സ്‌ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ മാപ്പുകള്‍, ആക്രമണ രീതികള്‍, ബോംബ് നിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം പ്രതികള്‍ പങ്കുവച്ചത് ഈ ആപ്പ് വഴിയാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡൽഹി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മണിക്കൂറുകളിലായി ഈ വാഹനത്തിനായി ഡൽഹി, ഹരിയാന,ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി തിരച്ചിൽ ഊര്ജിതമായിരുന്നു. DL 10 എന്ന നമ്പറിൽ ആരംഭിക്കുന്ന ചുവന്ന എക്കോസ്പോർട്ടിൽ പരിശോധന ആരംഭിച്ചു. ഈ കാറിൽ സ്ഫോടക വസ്തുക്കൾ ഉൾപ്പടെയുള്ളവ ഉണ്ടായിരുന്നോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വാഹനം രജിസ്റ്റർ […]

