തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എ പത്മകുമാർ പ്രസിഡന്റായ 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കട്ടിളപ്പാളിയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്‌ഐആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിയാക്കിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അദ്ദേഹത്തിന്‍റെ സുഹൃത്ത് കൽപേഷ് എന്ന ആളാണ് രണ്ടാം പ്രതി. 2019 ലെ ദേവസ്വം കമ്മീഷണറെ […]
അയ്യപ്പൻ്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
കൊച്ചി: ശബരിമല ക്ഷേത്രാങ്കണത്തിൽ സ്വാമി അയ്യപ്പൻ്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. വിഗ്രഹത്തിൻ്റെ പേരിൽ നടന്ന പണപ്പിരിവ് സംബന്ധിച്ച് പൊലീസ് അന്വേഷണത്തിൻ്റെ പുരോഗതി അറിയിക്കാൻ സർക്കാർ സമയംതേടിയതിനെത്തുടർന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജി സെപ്റ്റംബർ 10 ന് പരിഗണിക്കാൻ മാറ്റിവെച്ചു. തമിഴ്നാട് ഈ റോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇകെ സഹദേവനാണ് […]
ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം; ദൃശ്യങ്ങൾ ഉണ്ടായിട്ടും, പ്രതികളെ തിരിച്ചറിഞ്ഞില്ലന്നാണ് പൊലീസ് വാദം
കണ്ണൂർ കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നാണ് പൊലീസ് വാദം.ഫോട്ടോഗ്രാഫറായ കൊട്ടിയൂർ സ്വദേശി സജീവിനെ കയ്യേറ്റം ചെയ്തവരുടെ പേരും വിവരവും ചേർക്കാതെയാണ് പൊലീസ് കേസെടുത്തത്. മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. നടൻ ജയസൂര്യയുടെ ഫോട്ടോ എടുക്കന്നതിനിടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് ക്യാമറ തട്ടിമാറ്റുകയും തുടർന്ന് മർദിച്ചെന്നുമാണ് പരാതി. സെൻട്രൽ ഫിലിം സെൻസർ ബോർഡ് മുൻ അംഗം ഷിജിൽ കടത്തനാട്, എബിവിപി മുൻ സംസ്ഥാന സംഘടന സെക്രട്ടറി […]