Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസ് ചുമതലയേൽക്കും. വിവരം മന്ത്രി അറിയിച്ചെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി ചുമതല വഹിച്ചിട്ടുള്ള ജയകുമാർ, രണ്ട് തവണ സ്‌പെഷ്യൽ കമ്മിഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ശബരിമല തീർത്ഥാടന കാലത്തിന് മുൻഗണന നൽകുമെന്ന് ജയകുമാർ പറഞ്ഞു. രണ്ടുമാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ഭംഗിയായി നടത്തണം, അതിനായിരിക്കും മുൻഗണന നൽകുക, മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനൊരു ഈശ്വര വിശ്വാസിയാണ്. ഇതൊരു നിയോഗമായി കാണുന്നു. മറ്റ് കാര്യങ്ങൾ ആലോചിച്ച് ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം. 17 മുതൽ ശബരിമല മണ്ഡലകാലം ആരംഭിക്കുകയാണല്ലോ.

ഉത്തരവ് കിട്ടിയാൽ എത്രയും പെട്ടെന്നു സ്ഥാനമേൽക്കണമെന്നാണ് വിചാരിക്കുന്നത്. ഒരുക്കങ്ങളെല്ലാം ഇപ്പോൾ നടക്കുന്നുണ്ടാകുമല്ലോ. അതിന്റെ പിന്തുടർച്ചയായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. എന്തെല്ലാം ഒരുക്കങ്ങൾ ചെയ്താലും സീസൺ ആരംഭിക്കുമ്പോൾ പുതിയ പുതിയ പ്രശ്നങ്ങൾ വരും. മറ്റ് കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back To Top
onwin