പത്തുവര്‍ഷം മുമ്പ് നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടാന്‍ സഹായിച്ചെന്ന ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശൂചീകരണത്തൊഴിലാളിയുടെ വെളിപ്പെുടത്തല്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചൊകണ്ടുള്ള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും.കോളിളക്കമുണ്ടായിട്ടും എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുതിർന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് എസ്‌ഐടി വേണമെന്ന് നിവേദനം നൽകിയിരുന്നു. വന്‍ രാഷ്‌ട്രീയ സ്വാധീനമുള്ള വ്യക്തികളാണ് കുറ്റകൃത്യങ്ങൾ ചെയ്‌തതെന്നാണ് […]