കേരളത്തിലെ സിനിമാ വ്യവസായത്തിന് വഴിത്തിരിവാകുന്ന ഏകീകൃത ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ഈ സംവിധാനത്തിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള കരാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി.) ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിൽ ഒപ്പിട്ടത്. സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു കരാർ കൈമാറ്റം. കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്‌ടർ പ്രിയദർശനൻ പി.എസ്., ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എ. മുജീബ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. […]
കേരളത്തിന്റെ രണ്ടാം ഭൂപരിഷ്കരണ നിയമമാണ് എന്റെ ഭൂമി ഡിജിറ്റൽ സർവേ: മന്ത്രി കെ രാജൻ
‘എന്റെ ഭൂമി ‘സമഗ്ര ഭൂവിവര സംവിധാനം നിലവിൽ വരുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിതരണത്തിൽ വരുന്ന പ്രതിസന്ധികൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും. ഇതോടെ കേരളം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന രണ്ടാം ഭൂപരിഷ്കരണ നിയമമാണ് “എന്റെ ഭൂമി” ഡിജിറ്റൽ റിസർവെയെന്ന് റവന്യൂ മന്ത്രി കെ രാജൻ. വിവിധ സംസ്ഥാനങ്ങളിലെ റവന്യൂ വകുപ്പ് മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ, റവന്യൂ ആൻഡ് സെറ്റിൽമെന്റ് ഡയറക്ടർമാർ, അന്താരാഷ്ട്ര പ്രതിനിധികൾ, ഡൊമെയ്ൻ വിദഗ്ധർ, തുടങ്ങിയവർ പങ്കെടുക്കുന്ന ഓൾ ഇന്ത്യ കോൺക്ലേവായ ഭൂമി കോൺക്ലേവിന്റെ ലോഗോ […]