വയനാട് മാനന്തവാടിയിൽ മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്ക് പൊലീസുമായി അടുത്ത ബന്ധമെന്ന് സൂചന. പിടികൂടിയതിന് പിന്നാലെ മുഖ്യ സൂത്രധാരൻ വടകര സ്വദേശി സൽമാൻ വടക്കൻ കേരളത്തിലെ പൊലീസുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിശദാംശങ്ങൾ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു. കസ്റ്റംസിന്റെ കോഴിക്കോട് ഡിവിഷനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനാണ് വന്‍ കുഴല്‍പ്പണ വേട്ടയിലേക്കു നയിച്ചത്. വ്യാഴാഴ്ച രാവിലെ മാനന്തവാടി ചെറ്റപ്പാലത്തു വച്ചാണ് ഹ്യുണ്ടായി ക്രെറ്റ കാറിലെത്തിയ മൂന്നംഗ സംഘം […]

