തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് പ്രവർത്തനങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ വിലയിരുത്തി. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലും മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലുമുള്ള വിതരണ കേന്ദ്രങ്ങൾ കളക്ടർ സന്ദർശിച്ചു. നാളെ (ഡിസംബർ 7) വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് പൂർത്തികരിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ മാനന്തവാടി സെന്റ് പാട്രിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ […]
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിട ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേല്‍പോത്ത്കുന്നേല്‍ ഡി. ബിന്ദുവിന്റെ മകള്‍ നവമിയെ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മെഡിക്കല്‍ കോളജാശുപപത്രിയിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് നവമിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി.എല്‍ 3 വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ […]
