DMK (ദ്രാവിഡ മുന്നേറ്റ കഴകം ) ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മത്സരിക്കുകയാണ്… കേരളത്തിൽ സമീപകാലത്തായി വളരെ സജീവമായ പ്രവർത്തനവും ഇടപ്പെടലുകളും പാർട്ടി നടത്തി വരുന്നുണ്ട്. ഇതിൻ്റെ ഭാഗമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള പാർട്ടിയുടെ തീരുമാനം. പാർട്ടി സ്ഥാനാർഥികൾ ഇത്തവണ പാർട്ടിയുടെ അഭിമാനചിഹ്നമായ ഉദയസൂര്യൻ അടയാളത്തിലാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പാർട്ടി ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തിൽ നിന്നും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പാർടിക്ക് ഉദയസൂര്യൻ തിരഞ്ഞെടുപ്പ് ചിഹ്നമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ […]

