Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പുതിയ മൊബൈൽ ആപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി പുറത്തിറക്കി

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പുതിയ മൊബൈൽ ആപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി. കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് 2006-ൽ രൂപീകരിച്ച ബോർഡ് ഇന്ന് പതിനെട്ട് ലക്ഷത്തോളം അംഗങ്ങൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്നു. തൊഴിലാളികൾക്ക് മാത്രമല്ല, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും ഈ ക്ഷേമനിധി വലിയ പിന്തുണ നൽകുന്നുണ്ട്.ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ഇതിലൂടെ, അംഗങ്ങൾക്ക് അവരുടെ […]

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,4 ജില്ലകളിൽ പുതിയ കളക്ടർമാർ; എൻ എസ് കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും. എൻ എസ് കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. ജി പ്രിയങ്ക(എറണാകുളം), എം എസ് മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ. ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണു പുതിയ കളക്ടർമാർ. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. […]

സ്കൂൾ സമയമാറ്റത്തെ സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും

സ്കൂൾ സമയമാറ്റത്തെ സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ഒരു മാനേജ്‌മെന്റില്‍ നിന്ന് ഒരു പ്രതിനിധി എന്ന തരത്തിലാണ് പങ്കെടുക്കുക. നിലവിലെ സമയക്രമം സംബന്ധിച്ച തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തിൽ മന്ത്രി വിശദീകരിക്കും. പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന […]

വി.സി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിൻ്റെ വസതിയിലെത്തി; പ്രതിസന്ധി ഉടൻ തീരുമെന്ന് വി.സി

തിരുവനന്തപുരം: തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ വിസി- രജിസ്ട്രാർ തർക്കം ഒത്തുതീർപ്പിലേക്കെത്തുന്നു. ഇതിന്റെ ഭാ​ഗമായി വിസി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിൻ്റെ വസതിയിലേക്കെത്തി. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവർണറു‌ടെ നിർദേശ പ്രകാരമാണ് വിസി മന്ത്രിയുമായി കൂ‌‌ടിക്കാഴ്ച ന‌ടത്തിയത്. സസ്‌പെൻഷൻ നടപടി രജിസ്ട്രാർ അംഗീകരിക്കണമെന്നാണ് വിസിയുടെ നിലപാ‌ട്. ഗവർണറെയാണ് അപമാനിച്ചത്, സസ്പെൻഷൻ അംഗീകരിച്ചാൽ പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് വിസി അറിയിച്ചത്. വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചി‌ട്ടുണ്ട്. മുഖ്യമന്ത്രി താമസിയാതെ ഗവർണറെ കാണുമെന്നും കൂടിക്കാഴ്ചയിൽ […]

കൊല്ലം ജില്ലയിൽ നാളെ എബിവിപി വിദ്യാഭ്യാസബന്ദ് : സ്കൂൾ വിദ്യാർത്ഥി ഷോക്കെറ്റ് മരിച്ച സംഭവം

തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥ: എബിവിപി കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി […]

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി. […]

സ്ഥിരം വി സിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വി സിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വി സി മാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും വിമർശിച്ചു. കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഈ ഹർജിയിലെ വിധിപ്പകർപ്പിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ […]

പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണമെന്ന് ആ വശ്യപ്പെട്ട് എബിവിപി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകി.

പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം എന്നാവശ്യപ്പെട്ട് എബിവിപി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക്  നിവേദനം നൽകി. കേന്ദ്ര സർക്കാർ/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ/കെവിഎസ്, എൻവിഎസ് എന്നിവയുൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന 14500-ലധികം പിഎം ശ്രീ സ്കൂളുകൾ വികസിപ്പിക്കുന്നതിനാണ് ഈ സംരംഭം ഉദ്ദേശിക്കുന്നത്. കേരളത്തിലെ 332 സ്കൂളുകൾ വികസിപ്പിക്കുന്നതിന് ഈ പദ്ധതി ആഗ്രഹിക്കുന്നു.2020 ലെ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നതുപോലെ, തുല്യതയും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ബഹുസ്വരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി വിദ്യാർത്ഥികളെ ഇടപഴകുന്നവരും, ഉൽപ്പാദനക്ഷമതയുള്ളവരും, […]


പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഡവലപ്പ്മെൻ്റ് പ്രോഗ്രാം

ഇൻസ്റ്റിട്ടൂട്ട് ഓഫ് മാനേജ്മെൻ്റ് ഡവലപ്പ്മെൻറ്റ് റിസർച്ച് (ഐ.എം.ഡി.അർ) ൻ്റെ ആഭിമുഖ്യത്തിൽ പ്രസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഡവലപ്പ്മെൻ്റ് പ്രോഗ്രാം സംഘടിപ്പിക്കും. തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ കേരള സർവ്വകലാശാല സ്റ്റുഡൻസ് സെൻറ്ററിലാണ് പരിപാടി. മുൻ സംസ്ഥാന ഡി.ജിപി റിഷി രാജ് സിങ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ സാധ്യതകളെ കുറിച്ച് ക്ലാസ്സെടുക്കും. വഴ്തയ്ക്കാട് സർക്കാർ വനിത കോളേജിലെ പ്രൊഫ് (ഡോ) ബിജു. എസ്.കെ നാലു വർഷ ബിരുദ    പംനത്തെക്കുറിച്ച് ക്ലാസ്സ് നയിക്കും. രജിസ്ട്രഷൻ ഫീസ്: 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് : […]

Back To Top