പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്‍റെ അധ്യക്ഷതിയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയാണ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്.ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നുവെന്ന് ഇസ്രായേൽ സൈന്യം. കരാർ പ്രകാരമുള്ള മേഖലകളിലേക്ക് ഇസ്രായേൽ സൈന്യം മാറിയെന്നും പ്രതിരോധസേന അറിയിച്ചു. ടെലിഗ്രാമിലൂടെയാണ് ഐ.ഡി.എഫിൻ്റെ അറിയിപ്പ്. പ്രാദേശിക സമയം 12 മണിയോടെയാണ് ഇസ്രായേലിൻ്റെ പിന്മാറ്റമുണ്ടായത്. അടിയന്തരമായുണ്ടാവുന്ന പ്രദേശത്തെ ഭീഷണികൾ നേരിടാൻ സതേൺ കമാൻഡിനെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ഡി.എഫ് അറിയിച്ചു. നിലവിൽ ഗാസയിലെ 53 ശതമാനം പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേലിനാണ്. അടുത്ത 72 […]