എംഎസ്‌സി എൽസ 3 കപ്പൽച്ചേതം കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കടക്കെണിയിലും ദുരിതത്തിലുമാക്കിയതായി ഗ്രീൻപീസ് ഇന്ത്യ റിപ്പോർട്ട്. മത്സ്യത്തൊഴിലാളി യൂണിയനുകൾ, സഭാ നേതാക്കൾ, ഗ്രീൻപീസ് ഇന്ത്യ എന്നിവരുൾപ്പെടെയുള്ള സിറ്റിസൺ ഗ്രൂപ്പുകൾ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഗ്രീൻപീസ് ഇന്ത്യ തയ്യാറാക്കിയ “തകർന്ന ഭാവി; എംഎസ്‌സി എൽസ 3 ദുരന്തത്തിന്റെ മറഞ്ഞിരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ” എന്ന റിപ്പോർട്ട് പുറത്തിറക്കി. പുല്ലുവിള ഗ്രാമത്തിലെ കേസ് പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കപ്പൽച്ചേതത്തിന് ശേഷം മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾക്ക് നിത്യവൃത്തിക്കുള്ള വരുമാനം നേടാനാകുന്നില്ലെന്നും പറയുന്നു. […]
എംഎസ്‌സി എല്‍സ 3 കപ്പലപകടം; 5.97 കോടി രൂപ കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി
കേരള തീരത്തെ എംഎസ്‌സി എല്‍സ3 കപ്പലപകടത്തെ തുടർന്ന് 5.97 കോടി രൂപ കെട്ടിവെച്ചെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാർ നല്‍കിയ ഹർജിയിലാണ് നടപടി. കപ്പല്‍ കമ്പനി നല്‍കിയ തുക സ്ഥിരനിക്ഷേപം നടത്താന്‍ ഹൈക്കോടതി റജിസ്ട്രിക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ഒരു വര്‍ഷത്തേക്ക് ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി നൽകിയ നിർദേശം.