തൃശൂർ: കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടാ നേതാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിനു സമീപത്തുവച്ചാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് വിവരം. തമിഴ്നാട് തെങ്കാശി സ്വദേശിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ. കൊലപാതക ശ്രമം, മോഷണം തുടങ്ങി 50 ഓളം കേസുകളിൽ പ്രതിയാണ് ബാലമുരുകന്‍ എന്നാണ് വിവരം. തമിഴ്‌നാട്ടിലെ കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിൽ തിരികെ വരുന്നതിനിടെ ജയിലിന്റെ മുമ്പിൽ വെള്ളം […]

