Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


തൃശൂർ: കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടാ നേതാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിനു സമീപത്തുവച്ചാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് വിവരം.

തമിഴ്നാട് തെങ്കാശി സ്വദേശിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ. കൊലപാതക ശ്രമം, മോഷണം തുടങ്ങി 50 ഓളം കേസുകളിൽ പ്രതിയാണ് ബാലമുരുകന്‍ എന്നാണ് വിവരം. തമിഴ്‌നാട്ടിലെ കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിൽ തിരികെ വരുന്നതിനിടെ ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ പൊലീസ് വാഹനത്തിൽ നിന്ന് പ്രതി ഇറങ്ങിയോടുകയായിരുന്നു.

പൊലീസിനെ വെട്ടിച്ച് അടുത്തുള്ള മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ മേയിലും സമാന രീതിയിൽ തമിഴ്നാട് പൊലീസിന്റെ വാഹനത്തിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു അന്ന് പ്രതി കടന്നുകളഞ്ഞത്. പിന്നീട് കസ്റ്റഡിയിലാവുകയായിരുന്നു.

അതേസമയം, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തരച്ചിൽ തുടരുകയാണ്. തൃശൂർ നഗരത്തിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു രക്ഷപ്പെടുമ്പോൾ പ്രതിയുടെ വേഷം എന്ന് പൊലീസ് അറിയിച്ചു.

Back To Top
onwin