ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയതിനെത്തുടർന്ന് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ തട്ടകത്തമ്മ എന്ന വള്ളവും അതിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ചേറ്റുവ കടലില്‍ നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പള്ളി തെക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ പ്രവർത്തനം നിലച്ച് കുടുങ്ങിയ കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണി എന്നയാളുടെ തടകത്തമ്മ എന്ന ഇൻ ബോർഡ് വള്ളവും കഴിമ്പ്രം, വലപ്പാട് സ്വദേശികളായ 40 മത്സ്യത്തൊഴിലാളികളെയുമാണ് കരയിലെത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മത്സ്യബന്ധന […]