തിരുവനന്തപുരം: മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം 2026 ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ കാസര്‍കോട് കുണിയയില്‍ നടക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാരമ്പര്യ ഇസ് ലാമിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കുകയും അതിനനുസൃതമായ നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സംഘടന നേതൃത്വം നല്‍കി വരികയാണ്.രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദത്തിനും സമാധാനാന്തരീക്ഷത്തിനും ഗുണകരമാവുന്ന നിലപാടാണ് […]
