ഈസ്റ്റ് റുഥർഫോഡ്: ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി ജേതാക്കൾ. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43 -ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ചെൽസി പുറത്തെടുത്തത്. രണ്ടാം പകുതിയിൽ […]
ഫിഫ കപ്പ് ലോകകപ്പ് റയൽ മാഡ്രിഡിനെ നാലു ഗോളുകൾക്ക് തകർത്ത് പിഎസ്ജി ഫൈനലിൽ
ന്യൂജഴ്സി: ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് പിഎസ്ജി. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഫ്രഞ്ച് വമ്പൻമാർ ഫൈനലിൽ കടന്നത്. പിഎസ്ജിക്ക് വേണ്ടി ഫാബിയൻ റൂയിസ് രണ്ട് ഗോളുകളും ഒസ്മാൻ ഡെംപലെയും ഗോൺസാലോ റാമോസും ഓരോ ഗോൾ വീതവും നേടി. റൂയിസ് മത്സരത്തിന്റെ ആറാം മിനിറ്റിലും 24-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്. ഡെംപലെ ഒൻപതാം മിനിറ്റിലും റാമോസ് 87-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ഞായറാഴ്ച […]